നടൻ വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള അസ്വാരസ്യങ്ങളെക്കുറിച്ചും വിവാഹമോചന ഹർജിയെക്കുറിച്ചുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ മക്കളും അമ്മ സംഗീതയ്ക്കൊപ്പമാണെന്നാണ് സൂചന. അച്ഛനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നതിനായി വിജയ്യെ ഇൻസ്റ്റഗ്രാമിൽ നിന്നും മകൻ ജെയ്സൺ സഞ്ജയ് അൺഫോളോ ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയിൽ ഹർജി നൽകിയത്. വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ സംഗീത ഉയർത്തിയിരിക്കുന്നത്. അവിഹിതം, മാനസിക പീഡനം, നാണക്കേട്, വഞ്ചന എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
പ്രമുഖ നടിയുമായി തന്റെ ഭർത്താവിനുള്ള വഴിവിട്ട ബന്ധം സംഗീത അഞ്ച് വർഷം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. അന്ന് അത് ചോദ്യം ചെയ്തപ്പോൾ എല്ലാം അവസാനിപ്പിക്കുകയാണെന്ന് വിജയ് സംഗീതയ്ക്ക് ഉറപ്പ് നൽകി. പക്ഷെ പിന്നീട് ആ ബന്ധം തുടർന്നു. ഇത് തന്നെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് സംഗീത പറയുന്നത്.